ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വർണാഭരണ നിർമാതാക്കളും ഹോൾസെയിലർമാരുമായ റീഗൽ ജ്വല്ലേഴ്സിന്റെ തമിഴ്നാട്ടിലെ ആദ്യ ഷോറൂം ചെന്നൈ ടി നഗറിലെ നോർത്ത് ഉസ്മാൻ റോഡിൽ പ്രവർത്തനമാരംഭിച്ചു. തമിഴ്നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ ഉദ്ഘാടനം നിർവഹിച്ചു. വി.എം.എസ്. മുസ്തഫ എംഎൽഎ, റീഗൽ ജ്വല്ലേഴ്സ് ചെയർമാൻ ടി.കെ. ശിവദാസൻ, എംഡിയും സിഇഒയുമായ വിബിൻ ശിവദാസ് എന്നിവർ പങ്കെടുത്തു.
നിർമാതാക്കളിൽനിന്നു നേരിട്ട് ഹോൾസെയിൽ വിലയിൽ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ ലഭ്യമാക്കുന്ന ‘മാനുഫാക്ചറർ-ഡയറക്ട്’ മോഡലാണ് റീഗൽ തമിഴ്നാട്ടിലും അവതരിപ്പിക്കുന്നത്. കേരളത്തിലും കർണാടകത്തിലും വിശ്വാസ്യത നേടിയ ബ്രാൻഡിന്റെ തമിഴ്നാട്ടിലേക്കുള്ള ചുവടുവയ്പിനോടനുബന്ധിച്ച് ‘റീഗൽ സുമംഗലി നേർമൈ വിഴ’ എന്ന സാമൂഹിക പ്രതിബദ്ധതാപദ്ധതിക്കും തുടക്കമിട്ടു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 അർഹരായ ജോടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നതാണു പദ്ധതി.
പുതുച്ചേരിയിലും തുടർന്ന് തമിഴ്നാട്ടിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ റീഗൽ ജ്വല്ലേഴ്സിനു പദ്ധതിയുണ്ട്.